നാട്ടുവാര്‍ത്തകള്‍
റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി


നെടുങ്കണ്ടം: കോവിഡ് കാലത്ത് വിതരണം നടത്തിയ ഭക്ഷ്യധാന്യ കിറ്റുകളുടെ കമ്മീഷന്‍ തുക ഓണത്തിന് മുന്‍പ് നല്‍കണമെന്നും, വിതരണത്തിനുള്ള വേതനം എല്ലാ മാസവും അഞ്ചിന് മുന്‍പായി നല്കണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസുകളുടെ മുന്നില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസില്‍ നടന്ന ധര്‍ണ കേരളാ സേ്റ്ററ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.ഡി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി നേതാക്കളായ മുഹമ്മദ് ബഷീര്‍, പി.റ്റി. തോമസ്, കെ.സി. സോമന്‍, സോണി കൈതാരം, സി.എം.ആമിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.