കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ കാര്‍ഷിക കോളജ് ആരംഭിക്കണമെന്ന് കേരള ജനപക്ഷം


നെടുംകണ്ടം: കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ കാര്‍ഷിക കോളജ് ആരംഭിക്കണമെന്ന് കേരള ജനപക്ഷം ജില്ലാ കമ്മിറ്റി. കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കര്‍ഷകര്‍ക്ക് ശരിയായ പരിഞ്ജാനം ലഭിക്കുന്ന സാഹചര്യം ഇടുക്കിയില്‍ ഇല്ലെന്നും ഇത് ചൂഷണം ചെയ്ത് സ്വകാര്യ വളം -കീടനാശിനി വ്യാപാരികളും വിത്ത്-തൈ വിതരണക്കാരും, കൃഷിപരിശോധകര്‍ എന്നവകാശപ്പെടുന്നവരും കര്‍ഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കില്‍ കാര്‍ഷിക വിജ്ഞാനം നല്‍കുന്ന വിദ്യാഭ്യാസം മേഖലയിലെ കര്‍ഷകരുടെ വരുംതലമുറയ്ക്ക് ലഭ്യമാക്കണം. ഇതിനായി മലയോരമേഖലയില്‍ കാര്‍ഷികകോളജ്
അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കൊച്ചുപറമ്പന്‍, ജോസ് കോലടി, ബിജു പഴേമഠം, ബാബു മേട്ടുമ്പുറം, തങ്കച്ചന്‍ കവലയില്‍, ഷാജി അതിര്കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.