San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം,എഴുത്തിനെ സ്‌നേഹിച്ച് ബിമല്‍ തോപ്രാംകുടി; ‘തിരകള്‍ വിശ്രമത്തിലാണ്’ പുസ്തക പ്രകാശനം 16ന്



ഇടുക്കിയുടെ മണ്ണില്‍ നിന്നും വീണ്ടും എഴുത്തുകാര്‍ പിറക്കുന്നു. വ്യത്യസ്തമായ കഥാനുഭവം പകരാന്‍ തന്റെ ആദ്യ നോവല്‍ ‘തിരകള്‍ വിശ്രമത്തിലാണ്’ വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് തോപ്രാംകുടി സ്വദേശിയും കര്‍ഷകനുമായ ബിമല്‍ തോപ്രാംകുടി. കൈപ്പട പ്രസിദ്ധീകരിക്കുന്ന നോവലിന്റെ പ്രകാശനം നാളെ (16 ശനി). കട്ടപ്പന പ്രസ്‌ക്ലബ് ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ അധ്യാപകനും പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് അധ്യക്ഷനാകും. ചെമ്പകപ്പാറ ഗവ. എച്ച്എസ്എസ് മുന്‍ പ്രധാനാധ്യാപിക എ.ഡി. ഫിലോമിന അധ്യാപകനായ രാജന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. കവി ജോസ്ഫ് മണക്കാട്ട് പുസ്തക പരിചയം നടത്തും. കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.ജി. പാപ്പു, അധ്യാപകന്‍ മധു കുന്നുംപുറത്ത്, കൈപ്പട പ്രതിനിധി ബിബിന്‍ വൈശാലി, കലാ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button