ഒരു മാസമായി ഉപ്പുകണ്ടം തോമാക്കവല റോഡിനോട് കോൺട്രാക്ടറുടെ അവഗണന
ഒരു മാസമായി ഉപ്പുകണ്ടം തോമാക്കവല റോഡിനോട് കോൺട്രാക്ടറുടെ അവഗണന.
ശിശുദിനത്തിൽ PWD ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്തംഗ ജിൻസൺ വർക്കി.
ഒരു മാസം കഴിഞ്ഞു ഉപ്പുകണ്ടം, തോമാകവലറോഡ് സൈഡ് കോൺക്രീറ്റ് ചെയ്യാൻ മണ്ണു മാറ്റിയിട്ടിട്ട് സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ പോകുന്ന വഴി ബ്ലോക്ക് ആയി സ്കൂൾ വാഹനം അടക്കം വഴിയിൽ കുരുങ്ങുകയാണ്.
ടെണ്ടർ എടുത്ത കോൺട്രാക്ടർ കാണിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ PWD കർശനമായി താക്കീത് നൽകേണ്ടതാണ്.
ഇനിയും താമസിപ്പിക്കാനാണ് കോൺട്രാക്ടർ തുനിയുന്നതെങ്കിൽ ശിശുദിനത്തിൽ കട്ടപ്പന PWD ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം ജിൻസൺ വർക്കി അറിയിച്ചു..
നിരവധി തവണ കോൺട്രാക്ടറെ ഫോണിൽ വിളിച്ചതാണ് .
രണ്ട് ദിവസം പറയും പിന്നെ കാണില്ല പണി ടെണ്ടർ പിടിച്ച് ഓടി നടക്കുന്ന ആള് പണി ചെയ്യണമെന്നും അല്ലങ്കിൽ ഇത്തരക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ജിൻസൺ വർക്കി ആവശ്യപ്പെട്ടു.