San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നവ മാധ്യമപ്രവർത്തന പഠനം; കെൽട്രോൺ അപേക്ഷ ക്ഷണിച്ചു





കെൽട്രോൺ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. പ്രിൻറ്, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയിൽ അധിഷ്‌ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാർത്താ അവതരണം, വാർത്താ റിപ്പോർട്ടിങ്, എഡിറ്റോറിയൽ പ്രാക്ടീസ് പി. ആർ, അഡ്വെർടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ഒരുക്കിയാണ് കോഴ്സ് രൂപകൽപന ചെയ്തിട്ടുള്ളത്. വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെൻറ് സപ്പോർട്ട് എന്നിവക്കുള്ള അവസരം കോഴ്സിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ പൂർത്തിയാക്കിയവർക്ക് കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിൽ ആണ് ക്ലാസുകൾ നടക്കുന്നത്. നവംബർ 18 വരെ അപേക്ഷിക്കാം. ഫോൺ: 954495 8182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button