ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാ ചരണം 13 മുതൽ 20 വരെ കട്ടപ്പനയിൽ
ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെ ടുന്ന ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാ ചരണം 13 മുതൽ 20 വരെ കട്ട പ്പന സെന്റ് ജോൺസ് ആശുപ ത്രി ചാപ്പലിലും 21ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി യിലുമായി നടക്കും.കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ഇന്ത്യയിലെ ‘ സെൻ്റ് ജോൺ ഓഫ് ഗോഡ്’ പ്രസ്ഥാനങ്ങളുടെയും സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ്.
1968ൽ ജർമനിയിൽ നിന്നു കട്ട പ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സെന്റ് ജോൺസ് ആശുപത്രിയും, പ്രതീക്ഷ ഭവനും സ്ഥാപിച്ചു പ്രവർത്തിച്ചു.
2005 നവംബർ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടർന്ന് 2014ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.തുടർന്നുള്ള നാമകരണ നടപടികൾ നടന്നു വരികയാണ്. 2023-ൽ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭവൂധിക ശരീരം സെന്റ് ജോൺസ് സെമിത്തെരിയിലെ കല്ലറയിൽ നിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി