ജാതി സര്‍ട്ടിഫിക്കറ്റ് കാലതാമസം പരിഹരിക്കണം; കൈരളി പുലയര്‍മഹാസഭ


കട്ടപ്പന: ജില്ലയില്‍ താമസിക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കൈരളി പുലയര്‍മഹാസഭ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജോലികള്‍, വിവിധ തലത്തിലുള്ള അനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം അനുവദിക്കാതിരിക്കാന്‍ ശ്രമം നടത്തുകയാണ്.
എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തടയുക എന്ന ഗൂഡ തന്ത്രവും ഇതിന് പിന്നിലുണ്ടെന്നും ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ധരിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാനതല ഓണ്‍ലൈന്‍ യോഗം സംസ്ഥാന പ്രസിഡന്റ് എം.ടി ശിവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ രമേശന്‍, എം.കെ വേണുഗോപാല്‍, വി.എ അംബുജാക്ഷന്‍, ടി.പി ഷാജി, ശ്രീകല ചന്ദ്രഹാസന്‍, ടി.കെ ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.