സി വി രാമൻ ദിനത്തോടനുബന്ധിച്ചു ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു
കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സയൻസ് ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ SCI – QUEST 2K24 പരിപാടി സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നീ വിഭാഗങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു.
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സി. വി. രാമന്റെ ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തിൽ സ്കൂൾ മാനേജർ ഫാദർ. ജോസ് മാത്യു പരപ്പള്ളിൽ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ. മനു കെ.മാത്യു, ഹെഡ്മാസ്റ്റർ ഡേവിസ് ടി. ജെ. എന്നിവർ ആശംസകൾ അറിയിച്ചു.
ഹൈ സ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ Gandhiji ഇംഗ്ലീഷ് മീഡിയം സ്കൂൾ വിജയികളായി. കാർമൽ സി എം ഐ പബ്ലിക് സ്കൂൾ പുളിയൻമല, എം എം എ ച്ച് എസ് നരിയംപറ എന്നിവർ രണ്ടു, മൂന്ന് സ്ഥാനങ്ങൾ നേടി. യു പി വിഭാഗത്തിൽ സൈന്റ്റ് ജോർജ് സ്കൂൾ കട്ടപ്പന, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാർമൽ സി എം ഐ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഹൈ സ്കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ സി എം ഐ പബ്ലിക് സ്കൂളിലെ റിയ മറിയം ഷെഫീഖ് വിജയിച്ചു.
Up വിഭാഗത്തിൽ സൈന്റ്റ് തോമസ് എച്ച് എസ് എസ് ഇരട്ടയാർ ലെ എഡ്വിൻ ജോസഫ് വിജയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ. മനു കെ മാത്യു സമ്മാനദാനം നിർവഹിച്ചു.