കട്ടപ്പന പ്രതീക്ഷാഭവനിൽ ദേശീയ ആയുർവ്വേദ വാരാചരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയൂഷ് മിഷൻ, കട്ടപ്പന നഗരസഭ, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതീക്ഷാഭവനിൽ ദേശീയ ആയുർവ്വേദ വാരാചരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാമ്പ് , ജീവിത ശൈലി രോഗ നിർണയ സ്ക്രീനിംഗ് , കിടപ്പ് രോഗികൾക്കുള്ള പ്രത്യേക ചികിത്സകൾ ,ബോധവത്ക്കരണ ക്ലാസ് എന്നിവയാണ് നടന്നത്. നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി, പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ ജോസ് മാത്യൂ , ബ്രദർ ആരോഗ്യ രാജ്,ഡോക്ടർ സന്ദീപ് കരുൺ , ഡോക്ടർ കൃഷ്ണപ്രിയ , മൾട്ടിപർപ്പസ് വർക്കർ അനു ഈപ്പൻ , സിസ്റ്റർ ജെയിൽസ് കുന്നേൽ,തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ പൂജ, ഫാർമസിസ്റ്റ് അശ്വതി, യോഗ ഇൻസ്ട്രക്ടർ സുരേഷ് കൃഷ്ണ, ബിൻസി മോൾ സെബാസ്റ്റ്യൻ, ദിവ്യ ചന്ദ്രൻ, ആശ്വതി കെ വി, ശോഭന കൃഷ്ണൻകുട്ടി, സുധ അംബുജാക്ഷൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്യം നൽകി.