ഉപന്യാസരചനാമത്സരം:തീയതി നീട്ടി
മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടത്തുന്ന ഉപന്യാസരചനാമത്സരത്തിൻ്റെ തീയതി നീട്ടി . ‘ഭരണഭാഷ തത്വവും പ്രയോഗവും’ എന്നതാണ് വിഷയം. മൂന്ന് എ4 പേജിൽ കവിയാത്ത ഉപന്യാസങ്ങൾ [email protected] ൽ ഇമെയിൽ ആയി നവംബർ 5 വൈകീട്ട് അഞ്ച് മണിക്കകം അയക്കണം.പി ഡി എഫ് ആയിട്ടാണ് രചനകൾ അയക്കേണ്ടത്.
ജോലി ചെയ്യുന്ന വകുപ്പിലെ ഐ ഡി കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ ഉള്ളടക്കം ചെയ്യണം
ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉപന്യാസമത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനത്തിന് രണ്ടായിരം, രണ്ടാം സ്ഥാനത്തിന് ആയിരം, മൂന്നാം സ്ഥാനത്തിന് അഞ്ഞൂറ് രൂപവീതം സമ്മാനവും സാക്ഷ്യപത്രവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 233036