വെള്ളയാംയം കുടിക്ക് ആവേശമായി ജില്ലാ വടംവലി മത്സരം
വെള്ളയാംയം കുടിക്ക് ആവേശമായി ജില്ലാ വടംവലി മത്സരം.
വോയ്സ് ഓഫ് വെള്ളയാംകുടി സംഘടിപ്പിച്ച മത്സരത്തിൽ ചെങ്കുളം ബ്രദേഴ്സ് കപ്പിൽ മുത്തമിട്ടു.
കുടിയേറ്റ ജനതയുടെ ജീവിത സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കി നാടിന്റെ സമഗ്രമായ വികസനത്തിനും സന്നദ്ധപ്രവർത്തനങ്ങൾക്കും കലാ-കായിക സംസ്കാരിക പ്രവർത്തനങ്ങൾക്കും അനുകരണീയ മാതൃക സ്വന്തമാക്കിയ കൂട്ടായ്മയാണ് വോയ്സ് ഓഫ് വെള്ളയാംകുടി .
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിനായിയാണ് 1- മത് വടം വലി മാമാങ്കം വെള്ളയാംകുടി യുവ ക്ലബ്ബ് മിനി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽപ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഘടിപ്പിച്ചത്.
ASP രാജേഷ് കുമാർ IPS മത്സരത്തിന്റെ് ഉദ്ഘാടനം നിർവ്വഹിച്ചു.
വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം M H അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ രജിത രമേഷ് , ബീന സിബി, ഇടുക്കി CIസന്തോഷ് സജീവ്,ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.
ശക്തൻമാരായ 27 ടീമുകൾ ഏറ്റുമുട്ടിയ മത്സരം കാണുന്നതിനായി സ്ത്രികളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയത്.
മത്സരത്തിൽ ചെങ്കുളംബ്രദേഴ്സ് കപ്പിൽ മുത്തമിട്ടു.
ന്യൂ സെവൻ വെള്ളിലാംങ്കണ്ടം രണ്ടാം സ്ഥാനം നേടി.
ക്രിസ്ത്യൻബ്രദേഴ്സ് പൂമാങ്കണ്ടം മൂന്നാം സ്ഥാനവും യുവാ അടിമാലി നാലാം സ്ഥാനവും നേടി.
ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് 15000, 10000 , 7000, 5000 തുടങ്ങിയ ക്യാഷ് അവാർഡുകളും ട്രോഫിയും നൽകി.