ഷോർട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി മത്സരം – ഏഴാമത്തെ കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള (KIFF)
കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജ് മാധ്യമ പഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ (കേരളം) യുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2024 നവംബർ മാസം 14,15 തീയതികളിലായി സംഘടിപ്പിക്കുന്ന ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള (KIFF) – യുടെ ഭാഗമായി ഷോർട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി മത്സരം നടത്തപ്പെടുന്നു.
*നിർദേശങ്ങൾ*
👉 തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഹ്രസ്വചിത്രത്തിനു 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കും.
👉 തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഡോക്യുമെന്ററി ചിത്രത്തിനു 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കും.
👉 ഒരു വ്യക്തിക്ക് ഒന്നിലധികം ചിത്രങ്ങൾ മത്സരങ്ങൾക്കായി സമർപ്പിക്കാവുന്നതാണ്. ഓരോന്നിനും വെവ്വേറെ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
👉 ഏറ്റവും മികച്ച ആറു (ഷോർട്ട് ഫിലിം – 3, ഡോക്യുമെന്ററി -3) ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്.
👉 2017 – 2024 വർഷങ്ങൾക്കുള്ളിൽ നിർമിക്കപ്പെട്ട 40 മിനുട്ടിൽ കവിയാത്ത ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
👉 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും പങ്കാളിത്ത e-സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
👉 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
👉 ചിത്രം യൂട്യൂബിൽ അഥവാ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് വെബ് സൈറ്റിലെ ഓൺലൈൻ ഫോമിൽ ഉൾപ്പെടുത്തണം.
👉 എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: *2024 നവംബർ 12*
👉 ഷോർട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി മത്സരം – രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/FQREvgEf6kNTR29Y6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Ph no : 9061396637, 7994236272
😊