ഉത്തരവാദിത്ത്വപെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർമാന്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം:യൂത്ത് ഫ്രണ്ട് എം
കാലങ്ങളായി പല പ്രസ്ഥാനങ്ങളിൽ പോയ ജാള്യത മറക്കാൻ വേണ്ടി നടത്തുന്ന ജൽപ്പനമാണ് ജോയി വെട്ടിക്കുഴിയുടെ വാർത്തക്ക് പിന്നിൽ. സംസ്കാര ശൂന്യമായ പദങ്ങൾ ഉച്ചരിക്കുന്ന വെട്ടികുഴിയെ നിയന്ത്രിക്കാൻ കോൺഗ്രസിലെ നേതാക്കൾ തയ്യാറാവണമെന്ന് കേരളാ യൂത്ത് ഫ്രണ്ട(എം) ഇടുക്കി ജില്ലാ പ്രസിഡൻറ്റ് ജോമോൻ പൊടിപാറ ആവശ്യപെട്ടു. കട്ടപ്പനയിൽ ഒരു കാലത്ത് നേതാവായി വാണ ജോയി വെട്ടികുഴി കട്ടപ്പന കാർക്ക് തന്നെ ഇപ്പോൾ അപമാനമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ. ഏത് പ്രസ്ഥാനത്തിലാണ് താൻ എന്നത് നോക്കാതെ എന്തും വിളിച്ച് പറയുന്നത് സാംസ്കാരിക കേരളത്തിന് യോജിച്ചതല്ല . നല്ല ഭാഷ പ്രയോഗിക്കാൻ നേതാക്കൾ ഉപദേശിക്കണം. ഒരു മുന്നണിയുടെ ജില്ലാ ചെയർമാന് യോജിച്ച പ്രസ്താവനയാണോ അദ്ദേഹം നടത്തിയത് എന്ന് ആത്മപരിശോദന നടത്താനെങ്കിലും തയ്യാറാവണം. ഉത്തരവാധിത്വ പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാളിൽ നിന്നും ഇത്തരം പദപ്രയോഗങ്ങൾ നല്ലതാണോയെന്ന് എല്ലാവരും പരിശോദിക്കണം.