ഡീലേഴ്‌സ് ബാങ്ക് അഴിമതി കേസില്‍ റിമാന്റിലായ സെക്രട്ടറിയെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശനിയാഴ്ച നെടുങ്കണ്ടം ഹെഡ്്ഓഫീസില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി
മുന്‍ ഭരണസമിതിയിലെ ഒരാളെയും ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റിനെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരുന്നുവെങ്കിലും അവര്‍ക്ക് ചില അസൗകര്യ മുള്ളതിനാല്‍ അവരെ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. ഇടുക്കി ജില്ല ഡീലേഴ്‌സ് സഹകരണ സംഘത്തിന്റെ സെക്രട്ടറി തൂക്കുപാലം സ്വദേശിനി ആറ്റിന്‍കടവില്‍ എന്‍.പി. സിന്ധുവിനെ ചോദ്യം ചെയ്തതില്‍ നിന്നും അമിത പലിശക്ക് ഡിപ്പോസിറ്റ് വാങ്ങിയതായും വ്യാജ പേരുകളില്‍ 88 ചിട്ടി നടത്തിയിരുന്നതായും കണ്ടെത്തി. അമിത പലിശക്ക് നിക്ഷേപം വാങ്ങിയിട്ടുള്ളവര്‍ക്ക് പണം നല്‍കുന്ന ആവശ്യത്തിനാണ് വ്യാജ ചിട്ടികള്‍ നടത്തിയതെന്ന് സിന്ധു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇത് ബാങ്കിന്റെ നട്ടെല്ല് പോകുന്ന പരിപാടിയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മാത്രവുമല്ല ഈ പണം ഹെഡ് ഓഫീസിലേക്ക്് നല്‍കിയതായി പറയുന്നുവെങ്കിലും ഹെഡ് ഓഫീസില്‍ പണം എത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ പണം സെക്രട്ടറി ഉപയോഗിച്ചൊ തിരിമറികള്‍ക്കായി വിനിയോഗിച്ചോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത കാര്യജ്ങളാണ് സെക്രട്ടറി ചെയ്തത്. കുമളി ശാഖയില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. സെക്രട്ടറി ഉത്തരവാദിത്വമില്ലാതെ പെരുമാറിയതായി രൈകം ബ്രാഞ്ച് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ സിന്ധുവിനെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്റു ചെയ്തു. സൊസൈറ്റിയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക തിരിമറിയുടെ മുഴുവന്‍ തെളിവുകളും ലഭിച്ചിട്ടുള്ളതായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ടി.ബി. വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മുന്‍ ഭരണ സമിതി അംഗങ്ങളെ ചോദ്യം ചെയ്യും.