മൂന്ന് ചെയിൻ മേഖലയിൽ പട്ടയം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം, വൈദ്ധുതി വകുപ്പുമന്ത്രിയുടെ പ്രസ്ഥാവന വളച്ചൊടിച്ചു കെ സലിം കുമാർ
കട്ടപ്പന :ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റ് പ്രഖ്യാപിത നയങ്ങളിലൊന്നായഇടുക്കി പദ്ധതി പ്രദേശത്തെ മൂന്നു ചെയിൻ മേഖലയിലുള്ളവർക്കും പട്ടയം നൽകുമെന്നുള്ളതെന്നും ഇതു നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റിനേതൃത്വത്തിൽ അയ്യപ്പൻ കോവിൽ മേരികുളത്ത് നടത്തപെട്ട നയ വിശദീകരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സലിംകുമാർ . യോഗത്തിൽ ലോക്കൽ സെക്രട്ടറി മനു കെ ജോൺ അദ്ധക്ഷത വഹിച്ചു, കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി, ജില്ല കൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ, ഷാജി പി ജോസഫ്, എന്നിവർ പ്രസംഗിച്ചു
ജനാദ്ധനൻ നായർ, പി ജെ സത്യപാലൻ , രാജൻ കുട്ടി, ജോസ് കുര്യൻ, നിഷമോൾ ബിനോജ്, സാവിത ബിനു, സജി എന്നിവർ പങ്കെടുത്തു. ജില്ലയിൽ കൃഷിക്കാർക്ക് സ്ഥായിയായ പട്ടയങ്ങൾ ഏറ്റവും കൂടുതൽ നൽകിയത് സി പി ഐ നേതാവായിരുന്ന കെറ്റി ജേക്കബ്ബ് ആശാൻ റവന്യൂ വകുപ്പുമന്ത്രിയായിരുന്നപ്പോളാണ്, ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ രാജനാകട്ടെ പദ്ധതി പ്രദേശങ്ങളിൽ മാത്രമല്ല പുറം പോക്കുകളിൽ താമസിക്കുന്നവർക്കും , ജില്ലാ അതിർത്തികളിൽ താമസിക്കുന്നവർക്കും ഷോപ്പ് സൈറ്റുകളുമടക്കം പട്ടയം നൽകണമെന്ന നിലപാടെടുക്കുകയും അവ നടപ്പിലാക്കി വരികയുമാണ്, ലൈഫ് ഭവന പദ്ധതിയിൽ അർഹത ഉണ്ടായിട്ടും പട്ടയം ഇല്ലാത്തതിൻ്റെ പേരിൽ ഭവനപദ്ധതിയിൽ നിന്നും പുറത്തു പോകാതിരിക്കുവാൻ 17 വർഷമായി സ്ഥിരതാമസകാരാണെങ്കിൽ അവർക്ക് കൈവശാവകാശരേഖ നൽകുവാനും റവന്യൂവകുഷ്ഠം സർക്കാരും നടപടി സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു 1960 – 64ലെ സി എച്ച്ആർ ചട്ടം ഭേദഗതി ചെയ്യുവാൻ കേരളനിയമസഭ പാസാക്കിയ നിയമഭേദഗതിയിൽ ഒപ്പുവയ്ക്കാതെ ഗവർണർ തടൺ വച്ചപ്പോൾ ഇതിനെതിരായി ഒരു വാക്കു പോലും ഉരിയാടാതിരുന്നവരാണ് ഇടുക്കിയിലെയു ഡി എഫുകാർ ഇവർ ഇപ്പോൾ കപട പരി സ്ഥിതി സംഘടനകളേയും പ്രസ്ഥാനങ്ങളേയും കൂട്ടു പിടിച്ച് കർഷകർക്കിടയിൽ തെറ്റിദ്ധാരണപരത്തി വ്യാജപ്രചരണം നടത്തുതയാണെന്നും അദ്ധേഹം പറഞ്ഞു.