കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെക്ട്രം ജോബ് ഫെയർ കട്ടപ്പന സർക്കാർ ഐ ടി ഐ യിൽ വച്ച് നടന്നു
കേരള സംസ്ഥാന വ്യാവസായിക പരിശീല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെക്ട്രം ജോബ് ഫെയർ കട്ടപ്പന സർക്കാർ ഐ ടി എൽ വച്ച് നടന്നു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു തൊഴിൽമേള ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന വ്യാവസായിക പരിശീല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്പെക്ട്രം ജോബ് ഫെയർ 2024 25 എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരികയാണ്. ഇതിൻറെ ഭാഗമായാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന സർക്കാർ ഐടി യിൽ വെച്ച് ഇടുക്കി ജില്ലാ തൊഴിൽ മേള സംഘടിപ്പിച്ചത്. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ള അമ്പതോളം കമ്പനികളിലേക്ക് ഐടിഐ വിജയിച്ച വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ മുഖ്യപ്രഭാഷണം നടത്തി.ആനീസ് സ്റ്റെല്ല ഐസക് ‘മറ്റ് നഗരസഭ കൗൺസിലർമാർ ‘ ഇടുക്കി ജില്ലയിലെ വിവിധ ഐടിഐ യിലെ പ്രിൻസിപ്പാൾമാർ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു 50 പരം സ്ഥാപനങ്ങളിൽ രണ്ടായിരത്തിൽ പരം ഒഴിവുകളിലേക്കാണ്വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്