ചപ്പാത്ത് ചെങ്കര റോഡ് തകർന്നു. ഗതാഗതം നിരോധിച്ചു
കട്ടപ്പന :ചപ്പാത്ത് ചെങ്കര റോഡിൽ ചപ്പാത്തിനു സമീപത്തുള്ള സിമിൻ്റെ പാലത്ത് സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴി ഉള്ള ഗതാഗതം നിരോധിച്ചു ഒരു മാസത്തേക്കാണ് ഗതാഗതം നിരോധിച്ചിട്ടുള്ളത് തുടർച്ചയായി റോസ് ഇടിയുന്ന ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു ഇതിൻ്റെ നിർമ്മാണത്തിനായി കരാറുകാരൻ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മാനമെടുത്തിരുന്നു ഇതിനു ശേഷമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് റോസ് ഇടിഞ്ഞിട്ടുള്ളത്. റോഡ് ഇടിഞ്ഞതിനെ തുടർന്ന് ചെറുവാഹനങ്ങൾക്കുമാത്രമേ കഷ്ടിച്ച് ഇതുവഴി കടന്നുപോകാനാകുകയുള്ളൂ.
ചപ്പാത്ത് ചെങ്കര കുമളി, വണ്ടി പെരിയാർ തുടങ്ങി സ്ഥലങ്ങളിലേക്ക് പോകേണ്ടവർ സഞ്ചരിക്കുന്ന റോഡാണിത് ദിനം പ്രതി സ്കൂൾ ബസുകളും, മറ്റ് സർവീസ് ബസുകളുമടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും ആയിരകണക്കിന് യാത്രകാരുമാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോസ് ഇടിഞ്ഞതിനു തൊട്ടു താഴ് വശത്തു കൂടിയാണ് പെരിയാർ നദി ഒഴുകുന്നത്. റോഡ് തകരുകയും ഗതാഗതം പഞ്ചായത്ത് നിരോധിക്കുകയും ചെയ്തതോടുകൂടി ഇതുവഴി യാത്രാ ദുരിതവുമായിരിക്കുകയാണ്.