കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ചലനം മെന്റർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായികട്ടപ്പന നഗരസഭ സിഡിഎസ് രണ്ടിലെ എ ഡി എസ് ഭരണസമിതി അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം നടന്നു..
5 എ ഡി എസുകളെ ഉൾപെടുത്തിയുള്ള ആദ്യ ബാച്ച് പരിശീലനം കട്ടപ്പന ടൗൺ ഹാളിൽ വച്ച് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈനി ജിജിയുടെ അദ്ധ്യക്ഷതയിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
ചലനം മെന്റർഷിപ്പ് പ്രോഗ്രാമിന്റെ പദ്ധതി വിശദീകരണം ഇടുക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി ആർ മിനി നിർവഹിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ ജെ ബെന്നി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ, വാർഡ് കൗൺസിലർ കൗൺസിലർമാരായ രജിത രമേഷ് , ഏലിയാമ്മ കുര്യാക്കോസ് ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എൻ യു എൽ എം സിറ്റി മിഷൻ മാനേജർ മനു, എം സി ജി സീമ ചന്ദ്രൻ, മെന്റർ ദീപ ജയലാൽ, പരിശീലന ടീം അംഗങ്ങളായ ഷിബി ജോസ്, ശ്രീലത, ബി സി മാരായ അനു, . ജോസഫ്, സി ഒ ഷിനു, കമ്മ്യൂണിറ്റി കൗൺസിലർ ഉഷ, ഐ .ആർ.ജി മാരായ വീര സെൽവി, വിനീത,സി.ഡി.എസ് അംഗങ്ങൾ, സി.ഡി.എസ് അക്കൗണ്ടന്റ് ജോമോൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എല്ലാ വാർഡുകളിലെയുമായി എഡിഎസ് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം നവംബർ അഞ്ചിന് സമാപിക്കും.