സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു
മഞ്ഞപ്പെട്ടി സ്വദേശി തോമസ്കുട്ടിക്ക് സിംഗപ്പൂര് ജോലി വാഗ്ദാനം ചെയ്താണ് 4.5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് അരുൺ മണിയനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത് കേരളത്തിലെ വിവിധ ജില്ലകളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായാണ് പരാതിക്കാർ പറയുന്നത് സമാന കേസിൽ ഇയാളെ ഒരാഴ്ച മുന്നേ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു തോമസുകുട്ടിയുടെ പരാതിയിൽ നെടുംകണ്ടംപൊലീസ് എസ്ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു സമാനരീതിയിൽ നടത്തിയതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ട് ഇടുക്കി ജില്ലയിലെ തങ്കമണി ഇടുക്കി ഊന്നുകല്ല് സ്റ്റേഷനുകളിലും ഇയാൾക്കതിരെ തട്ടിപ്പുനടത്തിയതിനു പരാതികൾ ഉണ്ട്