Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വിജയോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഉപ ജില്ലാ കായിക മേളയിൽ മുരിക്കും വയൽ ഗവ :വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 112 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും ഹയർസെക്കന്ററി /വി എച്ച്. എസ്. ഇ. വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡി. ജെ. സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എം. സി. ചെയർമാൻ രാജേഷ് മലയിൽ വിജയികളെ ആദരിച്ചു.വി. എച്ച്. എസ്. സി. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ, പി. ടി. എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ. പി. ബി., ഹയർ സെക്കന്ററി സീനിയർ അധ്യാപകൻ രാജേഷ്. എം. പി., എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ. ബി. എച്ച്. എം. ഇൻ. ചാർജ്. റഫീഖ്. പി. എ. എന്നിവർ സംസാരിച്ചു.