Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റെയിൽ വേയുടെ ദീപാവലി സമ്മാനം; ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ



യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്.

സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ എസി ചെയർകാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളിൽ ഭക്ഷണം, ചായ എന്നിവയും ഉൾപ്പെടുന്നു.

ഡൽഹിയിൽ നിന്ന് പാട്നയിലേക്ക് നവംബർ 1, 3, 6 തീയതികളിലും പാട്നയിൽ നിന്ന് ഡൽഹിയിലേക്ക് ഒക്ടോബർ 31, നവംബർ 2,4,7 തീയതികളിലും ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഡൽഹിയിൽ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്നയിൽ എത്തും. പാട്നയിൽ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡൽഹിയിൽ വൈകുന്നേരം 7 മണിക്ക് എത്തും. കാൺപുർ സെൻട്രൽ, പ്രയാഗ് രാജ്, ബക്സർ, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

ഇതുവരെയുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ന്യൂഡൽഹി – വാരണാസി പാതയിൽ ഓടിയിരുന്ന വന്ദേഭാരത് ആയിരുന്നു. 771 കിലോമീറ്റർ ദൂരമുള്ള ഈ പാതയിലെ യാത്ര എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!