ഐ.സി.ഡി.എസ് ഓഫീസിന് മുന്നില്‍ ധര്‍ണ
വണ്ടിപ്പെരിയാര്‍: അംഗന്‍വാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഐ.എന്‍.ടി.യു.സി
അംഗന്‍വാടി യൂണിയന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ഐ.സി.ഡി.എസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. അംഗന്‍വാടി ജീവനക്കാരുടെ ദിവസ വേതനം പ്രതിമാസം 21000 രൂപയാക്കി വര്‍ധിപ്പിക്കുക, ഇ.എസ്.ഐ ആനുകൂല്യം നല്കുക, കോവിഡുമൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുക, പ്രതിമാസ റിസ്‌ക് അലവന്‍സ് നല്‍കുക, അംഗന്‍വാടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക,
അംഗന്‍വാടികള്‍ക്ക് ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ സൗജന്യമായി നല്‍കുക, ജീവനക്കാര്‍ക്ക് ഭവന ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് ശശികല രാജു സമരം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് റ്റോമി പുളിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ല ജനറല്‍ സെകട്ടറി ലീലാമ്മ രാജന്‍, ഡി.സി.സി സെക്രട്ടറി ഷാജി, ടി.എ രുഗ്മിണി എന്നിവര്‍ പ്രസംഗിച്ചു.