ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ(സിഐടിയു) വ്യാഴം രാവിലെ 10 ന് ഇടുക്കി ആർടി ഓഫീസിലേക്ക് ഓട്ടോ, ടാക്സി, ലോറി, മിനി ലോറി, ടിപ്പർ തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തും
ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ(സിഐടിയു) വ്യാഴം രാവിലെ 10 ന് ഇടുക്കി ആർടി ഓഫീസിലേക്ക് ഓട്ടോ, ടാക്സി, ലോറി, മിനി ലോറി, ടിപ്പർ തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തും.
എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്റ് രാജു എബ്രഹാം മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, യൂണിയൻ ജനറൽ സെക്രട്ടറി എം സി ബിജു, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എം ബാബു തുടങ്ങിയവർ സംസാരിക്കും.
രാവിലെ ആറുമുതൽ പകൽ രണ്ടുവരെ ജില്ലയിൽ ഓട്ടോ, ടാക്സികൾ പണിമുടക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, പൊലീസ്-റവന്യു-ജിയോളജി ഉദ്യോഗസ്ഥർ കൊള്ള പിഴ ഈടാക്കുന്നതും കള്ളക്കേസ് ചുമത്തി വാഹനം പിടിക്കുന്നതും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വാർത്താ സമ്മേളനത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം സി ബിജു, നേതാക്കളായ ഫൈസൽ ജാഫർ,എ എൻ വിനോദ്, പി.എസ് ജയൻ, സി ജെ ജോമോൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.