ആടുവസന്ത :സൗജന്യ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുവസന്ത പ്രതിരോധകുത്തിവെയ്പ്പ്
ക്യാമ്പയിൻ പുറപ്പുഴ കാവനാൽ ഫാമിൽ വച്ച് നടന്നു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എം കെ ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മിനി.ആർ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിനി ജസ്റ്റിൻ ,പഞ്ചായത്ത് അംഗം രാജേശ്വരി ഹരിധരൻ, ഡോ. ഷീബ സെബാസ്റ്റ്യൻ, ഡോ.അനീറ്റാ ജോർജ്, ഡോ. നിഷാന്ത് എം പ്രഭ , ഡോ. സാനി തോമസ്, ഡോ. ആൻ തെരേസ് ജോൺ , ബെന്നി കാവനാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യോഗത്തിൽ ഡോ. ജോബി കെ ജെ നന്ദി പ്രകാശിപ്പിച്ചു.
ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരക വൈറസ് രോഗമായ ആടുവസന്തയ്ക്കെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് കുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചിട്ടുള്ളത്. വായുവിലൂടെ പകരുന്ന ഈ രോഗത്തെ പ്രതിരോധകുത്തിവെയ്പ്പിലൂടെ മാത്രമേ നിയന്ത്രിക്കുവാന്‍ സാധിക്കൂ. ഇടുക്കി ജില്ലയില്‍ 102432 ആടുകളുണ്ടെന്നാണ് കണക്ക്. നാല് മാസത്തിന് മുകളില്‍ പ്രായമുള്ളവയ്ക്കാണ് കുത്തിവെയ്പ്പ് നല്‍കുക. വാക്സിനേഷനായി രൂപീകരിച്ചിരിക്കുന്ന സ്ക്വാഡുകള്‍ വീടുകളിലെത്തി സൗജന്യമായി നവംബര്‍ 5 വരെ കുത്തിവയ്പ്പ് നല്കുകും. കര്‍ഷകര്‍ സംശയനിവാരണത്തിനായി അതത് മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.