റെഡ് ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണവും ജില്ലാ തല ക്വിസ്സ് മൽസരവും നടന്നു
റെഡ് ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണവും ജില്ലാ തല ക്വിസ്സ് മൽസരവും ജില്ലാ തല പ്രസംഗമൽസരവും ദീർഘകാലമായി ജൂണിയർ റെഡ്ക്രോസ് ജില്ലാ ജോയിൻ്റ് കോ ഓർഡിനേറ്ററായ ഹെഡ്മാസ്റ്റർ പി.എൻ സന്തോഷിന് യാത്രയയപ്പും തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സമാപനസമ്മേളനത്തിലും അനുമോദനയോഗത്തിലും റെഡ് ക്രോസ് ഇടുക്കി ജില്ലാ വൈസ് ചെയർമാൻ പി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജി എസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. ഇടുക്കി ജില്ലാ ജൂണിയർ റെഡ്ക്രോസ് കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണം നടത്തി. ഇടുക്കി ജില്ലാ റെഡ് ക്രോസ് സമിതി അംഗം പി.എസ് ഭോഗീന്ദ്രൻ, ഹെഡ്മിസ്ട്രസ് ജയന്തി കെ.എസ് എന്നിവർ ആശംസകളർപ്പിച്ചു. ദീർഘകാലം ജൂണിയർ റെഡ്ക്രോസ് ഇടുക്കി ജോയിൻ്റ് കോർഡിനേറ്റർ ആയിരുന്ന ഹെഡ്മാസ്റ്റർ പി.എൻ സന്തോഷിനെ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജി എസ് ആദരിച്ചു. ഹെൻട്രി ഡുനാൻ്റ് ക്വിസ്സ് മൽസരത്തിൽ അടിമാലി സബ് ജില്ലയിലെ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പണിക്കൻ കുടിയിലെ തീർത്ഥ രാജേഷും ലിൻ്റാ സെബാസ്റ്റ്യനും ഒന്നാം സ്ഥാനവും നെടുങ്കണ്ടം സബ് ജില്ലയിലെ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ അലീന ടെസ്സ രാജീവും ജയലക്ഷ്മി ജയ പ്രകാശും രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ കട്ടപ്പന സബ്ജില്ലയിലെ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻ്റ് ഹൈസ്കൂളിലെ അമൃതബിജുവും അനഘ അജിത്ത് കുമാറും ഒന്നാം സ്ഥാനം നേടി. ജില്ലാ തല പ്രസംഗ മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറക്കുളം സബ്ജില്ലയിലെ സെൻ്റ് തോമസ് ഹൈസ്കൂൾ തുടങ്ങനാട്ടിലെ ഡാൻഅലക്സ് റോഷൻ ഒന്നാം സ്ഥാനവും കട്ടപ്പന സബ്ജില്ലയിലെ വിമല ഹൈസ്കൂൾ വിമലഗിരിയിലെ ജിയ മെറിൻ ജോബി രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ കട്ടപ്പന സബ്ജില്ലയിലെ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ആൻമരിയ സോജൻ ഒന്നാം സ്ഥാനവും നേടി.