ലയൺസ് ഇന്റൺനാഷണൽ റീജിയൺ 3 -യുടെ നേതൃത്വത്തിൽ സ്വപ്നഭവനം പദ്ധതിക്ക് തുടക്കമായി
ലയൺസ് ഇന്റൺനാഷണൽ റീജിയൺ 3 -യുടെ നേതൃത്വത്തിൽ സ്വപ്നഭവനം പദ്ധതിക്ക് തുടക്കമായി. 10 ഭവനങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ലയൺസ് ക്ലബ് ഇന്റർനാഷണലും ചേർന്നാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്. ലയൺസ് ക്ലബ് കട്ടപ്പന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വപ്നഭവനം പദ്ധതിയുടെ ഉത്ഘാടനം ലയൺസ് ഡിസ്ട്രിക് ഗവർണർ രാജൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ്ബ് ഓഫ് വെള്ളാരംകുന്ന്, ലയൺസ് ക്ലബ്ബ് ഓഫ് ഉപ്പുതറ, ലയൺസ് ക്ലബ്ബ് ഓഫ് അണക്കര , ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന കാർഡമം വാലി, ലയൺസ് ക്ലബ്ബ് ഓഫ് നെടുങ്കണ്ടം GREATER എന്നിവരുടെ നേതൃത്വത്തിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റ് സഹകരണത്തോടെയാണ് സ്വപ്ന ഭവനം പദ്ധതി നടപ്പാക്കുന്നത്. റീജിയൺ 3 യുടെ നേതൃത്വത്തിൽ 10 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. കട്ടപ്പന, വെള്ളാരംകുന്ന്, ഉപ്പുതറ, അണക്കര, നെടുംങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലായാണ് പത്ത് സ്വപന ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നത്.
മികച്ച പ്രവർത്തനം നടത്തിയ ക്ലബുകളേ അനുമോദിച്ചു. മൂന്നു മാസം കൊണ്ട് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
റീജിയൺ ചെയർമാൻ രാജീവ് ജോർജ് അദ്ധ്യക്ഷനായിരുന്നു. ജോർജ് തോമസ് , ജോർജ് സാജു, ശ്രീജിത്ത് ഉണ്ണിത്താൻ, സാംസൺ തോമസ്, ജോസ് മംഗലി, മനോജ് അമ്പുജാക്ഷൻ, അമൽ മാത്യു, തുടങ്ങിയവർ സംസാരിച്ചു.