Idukki വാര്‍ത്തകള്‍
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
ജില്ലയില്‍ ആരോഗ്യവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.ഒക്ടോബര്‍ 28 രാവിലെ 10 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ് , യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സെര്‍ട്ടിഫിക്കേറ്റുകളും പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിചേരേണ്ടതാണ്.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും. എച്ച്എസ്ഇ / വിഎച്ച്എസ്ഇ (ബയോ – സയന്‍സ്) വിത്ത് ഡിസിഎ ആണ് യോഗ്യത. പ്രായപരിധീ 2024 ജനുവരി ഒന്നിന് നാല്പത് വയസ് കവിയരുത്. കൂടുതല്‍ വിവങ്ങള്‍ക്ക് 04862 291782