നാട്ടുവാര്‍ത്തകള്‍
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍
കട്ടപ്പന: പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ നാടന്‍ പാട്ട്, കവിതാലാപനം, ശബ്ദ നാടകം എന്നിവയും കുട്ടികള്‍ക്കായി ഓണപാട്ട്, പ്രസംഗം എന്നീ മത്സര ഇനങ്ങളും ഉപ്പെടുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ഓണപാട്ട് പത്തുവയസില്‍ താഴെയും പത്തുമുതല്‍ 16 വരെയും രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്.
പ്രസംഗ മത്സരം യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലായി നടക്കും. ശബ്ദ നാടകമൊഴികെ എല്ലാ ഇനവും വീഡിയോ ആയിരിക്കണം. പ്രസംഗ വിഷയം ഓണം നമ്മെ ഓര്‍മപ്പെടുത്തുന്നത് എന്നതാണ്. ശബ്ദ നാടകമൊഴികെ മറ്റ് ഇനങ്ങള്‍ ഏഴ് മിനിറ്റില്‍ കൂടാന്‍ പാടില്ല. നാടകം പത്തുമിനിറ്റ് വരെയാകാം. എല്ലാ സൃഷ്ടികളും ഓഗസ്റ്റ് അഞ്ചിന് മുന്‍പായി ലഭിക്കണം. പരിപാടികള്‍ അത്തം മുതലുള്ള അഞ്ച് ദിവസങ്ങളില്‍ നവ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കും.ഫോണ്‍: 8547 251999