മലയോര ഹൈവേക്കാർ നടപ്പുവഴിയിൽ മണ്ണ് തള്ളി ദുരിതത്തിലായി ക്യാൻസർ രോഗി അടക്കമുള്ളവർ
മലയോര ഹൈവേയിൽ ചപ്പാത്ത് – പുളിയൻമല റീച്ചിൽ വെള്ളിലാംകണ്ടം മൺപാല o തുടങ്ങുന്ന അയ്യപ്പൻ കോവിൽ പഞ്ചായത്തിൻ്റ ഭാഗമായ സ്ഥലത്തു നിന്നും ഇടുക്കി പദ്ധതി ദേശത്തെ താമസകാരായവരടക്കം നടപ്പുവഴിയായി ഉപയോഗിച്ചു വരുന്നിടത്തേക്ക് മണ്ണും കല്ലും കൊണ്ട് തള്ളിയതുമൂലം ഇതുവഴി സഞ്ചരിക്കാനാകാതെ ദുരിതത്തിലായി രിക്കുകയാണ് ക്യാൻസർ രോഗി അടക്കമുള്ള നാട്ടുകാർ.
കിഡ്നിയിൽ ക്യാൻസർ രോഗം ബാധിച്ചും, വാക്കറിൻ്റെ സഹായത്തിൽ മാത്രം നടക്കുവാനും കഴിയുന്ന വെള്ളികരയിൽ ശാന്ത (75] യുടെ കാര്യമാണ് ഇതിൽ ഏറെ പരിതാപകരം.
മലയോര ഹൈവേ പുറം പോക്കിൽ തനിച്ചു താമസിച്ചു വരുന്ന ശാന്ത ഇപ്പോൾ കുറച്ചു നാളുകളായി മകളോടൊപ്പമാണ് താമസം .
ഇവിടേക്കുവരുന്നതും സ്വന്തവീട്ടിലേക്ക് തിരിച്ചു പോകുന്നതും പരസഹായത്തോടും വാക്കറുമായിട്ടുമാണ് .
എന്നാലും ഏറെ സമയം വേണം വീട്ടിലെത്താൻ .
ഇന്നലെ മകളുടെ വീട്ടിലേക്കു പോകുന്നതിനായി ശാന്ത ഇവിടേക്കെത്തി എങ്കിലും മഴ പെയ്തതിനെ തുടർന്ന് ചെളിപിടിച്ചു വഴുക്കലുള്ളതും കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെയും നടന്നു പോകാനാകാതെ തിരികെ പോകുകയായിരുന്നു,
കഴിഞ്ഞ 40 വർഷക്കാലമായി പദ്ധതി പ്രദേശത്തെ താമസതാരായ അഞ്ചോളം കുടുംബങ്ങളാണീ വഴി സഞ്ചരിക്കുന്നവർ .
ഇവർക്ക് പുറം ലോകവുമായി ബന്ധപെടണമെന്നുണ്ടെങ്കിൽ ഈ വഴി മാത്രമാണുള്ളത്.
ഇതുകൂടാതെ സുൽത്താനിയ, അയ്യരുപാറ, ഇല്ലത്തുപടി പാലം, കിഴക്കേമാട്ടുകട്ട തുടങ്ങി ഏലതോട്ടങ്ങളിലേക്കടക്കം പോകണ്ടതൊഴിലാളികളടക്കമുള്ളവർക്കും പോകണ്ടത് ഈ റോഡിലൂടെ തന്നെയാണ്.
മലയോര ഹൈവേ ജോലി നടത്തുന്നവർ മണ്ണം കല്ലും നടപ്പുവഴിയിൽ കൊണ്ടു തള്ളി ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യുവാനോ സുഗമമായി റോഡിലൂടെ വഴിനടക്കുവാനുള്ള സൗകര്യം ഒരുക്കി നൽകിയിട്ടുമില്ല.
നടപ്പുവഴിയിൽ കൊണ്ട് തള്ളിയിരിക്കുന്ന മണ്ണും കല്ലും നീക്കം ചെയ്ത് കാൽ നടയാത്ര സുഗമമാ ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.