നാട്ടുവാര്‍ത്തകള്‍
മൂന്നാര്‍ ഗവ. കോളേജിന്റെ അപകട നിലയിലായ കെട്ടിടം പൊളിക്കാന്‍ നിര്‍ദ്ദേശം
മൂന്നാര്‍ ഗവ. കോളേജിന്റെ അപകട നിലയിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടം പൊളിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
ഈ കെട്ടിടത്തില്‍ ഫിസിക്കല്‍ എജ്യംക്കേഷന്‍ വിഭാഗവും എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം നില്‍ക്കുന്ന സ്ഥലം ദുര്‍ബലമാണ്. ഇവിടെ മണ്ണിടിഞ്ഞ് ദേശീയ പാതയിലേക്കും സമീപത്തെ ആറ്റിലേക്കും പതിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലും നീരുറവയുണ്ട്. മുന്‍വശം ഇടിഞ്ഞിരിക്കുന്നതിനാല്‍ റോഡിലേക്കു വീഴാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിടം പൊളിച്ചുമാറ്റി അപകട സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കൊളിജിയറ്റ് എഡ്യൂക്കേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.