കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാകുന്നത് വരെ സ്റ്റോക്ക് ചെയ്തു വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി
കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാകുന്നത് വരെ സ്റ്റോക്ക് ചെയ്തു വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന സർവീസ് സഹകരണ ബാങ്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓ പ്പറേറ്റീവ് മാനേജ്മെന്റ് തിരുവനന്തപുരവും ചേർന്ന് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ സംബന്ധിച്ചിടത്തോളം വിളവെടുക്കുന്ന സമയത്ത് ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമല്ല എങ്കിൽ നല്ല വില കിട്ടുന്നതുവരെ സംഭരിച്ചു വെക്കുന്നതിനും ഇതിന്റെ ഈടിന്മേൽ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമാകും എന്നും കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്നുള്ള ഉദ്ദേശത്തോടെയാണഈ സെമിനാർ സംഘടിപ്പിച്ചത്.
സെമിനാറിൽ 50 ഓളം കർഷകർ പങ്കെടുത്തു.
രാവിലെ 10 മുതൽ ഒരു മണി വരെ നടന്ന സെമിനാറിൽ വെയർഹൗസിംഗ് കോർപ്പറേഷൻ മുൻ ഡയറക്ടർ ഉദയഭാനു ക്ലാസുകൾ നയിച്ചു.
ഡോക്ടർ ജയമോഹൻ നായർ (ICM തിരുവനന്തപുരം), ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.