ഇരട്ടയാർ വില്ലേജിനെ ഇ എസ്സ് എ പരിധിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരട്ടയാർ പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം
ഇരട്ടയാർ വില്ലേജിനെ ഇ എസ്സ് എ പരിധിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരട്ടയാർ പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം .
ഇരട്ടയാർ വില്ലേജ് ESA പരിധിയിലാണന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണ പക്ഷം ആരോപിച്ചു.
ഇരട്ടയാർ വില്ലേജിനെ ESA പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറാം വാർഡ് മെബർ റെജി ഇലിപ്പുലിക്കാട്ട് സമർപ്പിച്ച പ്രമേയം സംബന്ധിച്ചാണ് തർക്കം രൂക്ഷാമായത്.
2024 ജൂലൈ 31 കേന്ദ്രം പുറത്തിറക്കായ കരട് രേഖയിൽ ഇരട്ടയാർ വില്ലേജ്
ESAയിൽ ആണന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ നിലവിലെ രേഖയിൽ ഇരട്ടയാർ വില്ലേജ് ESA പരിധിയിൽ ഇല്ലന്നും കോൺഗ്രസ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണ പക്ഷ അംഗങ്ങൾ ആരോപിച്ചു.
തെളിവുകൾ സഹിതമാണ് തങ്ങൾ അഭിപ്രായം പറഞ്ഞതെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.