സ്പോട്ട് അഡ്മിഷന്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്റ് ഫുഡ് ടെക്നോളജിയിലെ (KCAE-FT)) ബിടെക് (അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ്), ബിടെക് (ഫുഡ് ടെക്നോളജി) കോഴ്സുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സീറ്റുകളിലേക്കും, പിന്നീട് വരാവുന്നതുമായ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന് നടത്തുന്നു. കീം 2024 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചായിരിക്കും അഡ്മിഷന്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്റ് ഫുഡ് ടെക്നോളജിയില്‍ ഒക്ടോബര്‍ 18-ന് ഉച്ചയ്ക്ക് 12-ന് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിന്റെയും സര്‍വകലാശാലയുടെയും വെബ്സൈറ്റുകള്‍ പരിശോധിക്കുക. www.kcaet.kau.in, www.kau.in