ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ചെണ്ട കൊട്ടി പിച്ചയെടുത്ത് വ്യത്യസ്തമായ സമരവുമായി കട്ടപ്പനയില്‍ KSRTC ജീവനക്കാര്‍
ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ചെണ്ട കൊട്ടി പിച്ചയെടുത്ത് വ്യത്യസ്തമായ സമരവുമായി കട്ടപ്പനയില്‍ KSRTC ജീവനക്കാര്‍.
കഴിഞ്ഞ മാസം 240 കോടിയിലധികം വരുമാനം ലഭിച്ചിട്ടും 85 ശതമാനത്തില്‍ കൂടുതല്‍ ഡിപ്പോകളും ലാഭത്തിലായെന്ന് വകുപ്പു മന്ത്രി അവകാശപ്പെടുമ്പോഴും എല്ലാമാസവും ഒന്നാം തീയതി തന്നെ KSRTC ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കഴിഞ്ഞ നാല്പത്തിയഞ്ച് ദിവസമായി KSRTC ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.മക്കളുടെ പഠനത്തിനും മാതാപിതാക്കളുടെ ചികിത്സയ്ക്കും മറ്റു വീട്ടു ചിലവുകള്‍ക്കും പണമില്ലാതെ നട്ടംതിരിയേണ്ട സാഹചര്യത്തിലൂടെയാണ് KSRTC ജീവനക്കാര്‍ കടന്ന് പോകുന്നത്.
ഈ സാചര്യത്തിലാണ് KST എംപ്ലോയീസ് സംഘ് (BMS) കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രതീകാത്മകമായി പിച്ചയെടുക്കല്‍ സമരം നടത്തി പ്രതിക്ഷേധിച്ചത്.KST എംപ്ലോയീസ് സംഘ് ജീല്ലാ ട്രഷറര്‍
P K പ്രകാശ് , കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു സെക്രട്ടറി P V ജോണി എന്നിവരാണ് പിച്ചയെടുക്കല്‍ സമരം നടത്തിയത്.