Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

ശിശുദിനാഘോഷം : സ്‌കൂൾകുട്ടികൾക്കായി മത്സരങ്ങൾ



ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടിക്കൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.വർണ്ണോത്സവം 2024 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എൽ പി , യു പി ,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി കഥാരചന , കവിതാരചനാ , ഉപന്യാസ രചന തുടങ്ങിയ സാഹത്യ മത്സരങ്ങളും പ്രസംഗം, പദ്യപരായണം, ലളിതഗാനം, ദേശഭക്തിഗാനം തുടങ്ങിയ കലാ മത്സരങ്ങളും എൽ പി വിഭാഗത്തിൽ ചാച്ചാ നെഹ്റു മത്സരവും നടത്തും. എൽ പി വിഭാഗത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാകും പ്രധാനമന്ത്രിയായി ശിശുദിനാഘോഷ പരിപാടി നയിക്കുക. മത്സരങ്ങൾ ഒക്ടോബർ 26 ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും.വിജയികൾക്ക് നവംബർ 14 ന് ശിശുദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9447813559 എന്ന മൊബൈലിൽ ബന്ധപ്പെടേണ്ടതാണ്.

       









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!