കട്ടപ്പനയിൽ പോക്സോ കേസിൽ പിടിയിലായ തോപ്രാംകുടി സ്വദേശി സണ്ണി ജോസഫ് ഏത് ചർച്ചിലെ പാസ്റ്ററാണന്ന് വ്യക്തമാക്കണമെന്ന് ക്രിസ്ത്യൻ ഐക്യവേദി
കട്ടപ്പനയിൽ പോലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഡ്ജിൽ മുറിയെടുത്ത വ്യക്തി പാസ്റ്ററാണ് എന്ന പേരിൽ ചാനലുകളിലും നവമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയുണ്ടായി . ചാനലുകളിലും നവമാധ്യമങ്ങളിലും പാസ്റ്റർ എന്ന് പറയുന്നുണ്ടെങ്കിലും ഏത് ചർച്ചിൽ ഉൾപ്പെട്ട പാസ്റ്ററാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പാസ്റ്റർ എന്നു പറയുന്നത് പെന്തക്കോസ്ത് സഭ വിഭാഗങ്ങളാണ്.
പെന്തക്കോസ്ത് സഭാ വിഭാഗത്തെ അപമാനിക്കും വിധം പാസ്റ്റർ എന്ന പേരിൽ വാർത്തകൾ പ്രചരിക്കുന്നത് തുടർക്കഥയായി കൊണ്ടിരിക്കുന്നു. തെറ്റ് ചെയ്യുന്നത് ആരായിരുന്നാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതും നിയമപരമായ ശിക്ഷ നൽകേണ്ടതുമാണ് . എന്നാൽ ഒരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന വിധം പാസ്റ്റർ എന്ന് പ്രമുഖ ചാനലുകളും മാധ്യമങ്ങളും വാർത്തകൾ കൊടുക്കുകയും ഏതു ചർച്ചിലെ പാസ്റ്റർ ആണെന്ന് വ്യക്തത വരുത്താതിരിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ക്രിസ്ത്യൻ ഐക്യവേദി അഭിപ്രായപ്പെട്ടു.
12-10-2024 ൽ പുറത്തുവന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ ഐക്യവേദി കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ,കട്ടപ്പന പോലീസ് ഇൻസ്പെക്ടറുമായും, കട്ടപ്പന പോലീസ് സ്റ്റേഷൻ ഡ്യൂട്ടി ഓഫീസറുമായും, കട്ടപ്പന പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റുമായും ടെലഫോണിലൂടെ ബന്ധപ്പെടുകയും ഇന്നേദിവസം പുറത്തുവന്ന ഈ വാർത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയുണ്ടായി