കട്ടപ്പനയിൽ ഭാനുമതി ആശാട്ടിയും, നിലത്തെഴുത്ത് കളരിയും ഇവിടിപ്പോഴുമുണ്ട്
പഴമയുടെ പുതുമ നിലനിർത്തി നിലത്തെഴുത്തുകളരിയും ആശാട്ടി ഭാനുമതിയും [85] ഇപ്പോഴും ഇവിടെയുണ്ട്
കട്ടപ്പന പേഴും കവല വരിക്കപ്ലാക്കൽ പരേതനായ പരമേശ്വരൻ വൈദ്ധരുടെ ഭാര്യയായ ഭാനുമതി കഴിഞ്ഞ 60 വർഷക്കാലമായി കട്ടപ്പനയിൽ നിലത്തെഴുത്തുകളരി നടത്തിവരികയാണ് സ്വന്തമായി വീടില്ലാത്ത ഇവർ വാടക വീടുകളിലേക്കുമാറു മ്പോൾ കളരിക്കും സ്ഥാനചലനം ഉണ്ടാകും എന്നു മാത്രം.
ഭാനുമതി ആശാട്ടിയുടെ കളരിയിൽ നിലവിൽ കുട്ടികളുടെ എണ്ണത്തിൽ കുറവാണെങ്കിലും ഈ കളരിയിലേക്കു കുട്ടികളെ അയയ്ക്കാ നാണിപ്പോഴും പല മാതാപിതാക്കൾക്കും താല്പര്യം.
നാട്ടുവൈദ്ധ്യനും നിലത്തെഴുത്താശാനുമായിരുന്ന പരമേശ്വരൻ വൈദ്ധ്യനായിരുന്നു കളരി തുടങ്ങിയത് വിവാഹശേഷം ഭാനുമതി കളരിയുടെ ഭാഗമായി മാറിയെങ്കിലും ഭർത്താവ് മരണപെട്ടതോടു കൂടി കളരിയുടെ നടത്തിപ്പ് പൂർണമായി ഏറ്റെടു ക്കുകയായിരുന്നു.
ആധുനിക കാലഘട്ടങ്ങളിലെ മാറ്റങ്ങൾക്കൊപ്പം കളരിയുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ടെന്ന് ആശാട്ടി പറഞ്ഞു, മുമ്പ് കുട്ടികളെ നിലത്തിരുത്തി മണ്ണിലെഴുതിച്ചിരുന്ന രീതിക്കിന്ന് മാറ്റം വന്നിട്ടുണ്ട്, കുട്ടികളെ നിലത്തിരുത്തുന്നതും മണ്ണിലെഴുതിക്കുന്നതിനോടും പല രക്ഷിതാക്കൾക്കും യോജിപ്പില്ല നിലവിൽ കട്ടപ്പന നഗരസഭവരിധിയിൽ ഇടുക്കി കവലയിൽ വാടക കെട്ടിടത്തിലാണ് കളരി പ്രവർത്തിച്ചുവരുന്നത്.
വാടക നൽകുവാനും ദൈനംദിന പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും ബുദ്ധിമുട്ട് നേരിട്ടതോടുകൂടി ആശാട്ടിയുടെ മകൾ വസുമതിയുടെ മകൻ്റ ഭാര്യ കാർത്തിക ഇവിടെ രാവിലെയും, വൈകിട്ടും നടത്തി വരുന്ന ട്യൂഷൻ സെൻ്ററിൽ നിന്നുള്ളവരുമാനമടക്കമാണ് കളരിയുടെ നിലനിൽപ്.
ബാലവാടികളും, അംഗനവാടികളും ഉണ്ടെങ്കിലും പ്രദേശത്തെ പലകുട്ടികളും ഭാനുമതി ആശാട്ടിയുടെ കളരിയിലെ ശിഷ്യരാണ്.
പ്രായാധിക്യത്തിൽ വലയുന്ന ആശാട്ടിക്കു സഹായിയായി മകൾ വസുമതിയും കളരിയിലുണ്ട്.
തൊടുപുഴ കേന്ദ്രീകരിച്ചുപ്രവർത്തിച്ചു വരുന്ന നിലത്തെഴുത്താശാൻ കളരി സംഘടനയിൽ ഇപ്പോഴും അംഗമാണ് ആശാട്ടി സംസ്ഥാനസർക്കാർ മാസംതോറും നിലത്തെഴുത്താശാൻ മാർക്ക് ചെറുതെങ്കിലും നൽകിവരുന്നതുതചെറിയൊ രാശ്വാസമാണെന്നും ആശാട്ടി പറഞ്ഞു.
ഈ വിജയദശമിനാളിലും കളരിയിലേക്കെത്തുന്ന കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന ഒരുത്തത്തിലാണ് ഭാനുമതി ആശാട്ടി .
നിലത്തെഴുത്തുകളരി കൾ ഇന്ന് കേരളത്തിൽ തന്നെ അപൂർവമായ കാഴ്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്, കളരി പ്രഭാവങ്ങൾക്കു മങ്ങലേറ്റതോടെ ചില ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും പ്രമുഖരുടെ മുൻപിലുമാണിചടങ്ങ് ഇപ്പോൾ നടക്കുന്നത്.
കളരിയും കുടി പള്ളി കൂടവും, ഗുരുകുല സമ്പ്രദായവുമൊക്കെ ഓർമ്മയാകുകയും, സ്ലേറ്റും, കല്ലുപെൻസിലും, എഞ്ചുവടിയു രംഗം വി ടുകയും ചെയ്തതോടുകൂടി പുതിയ കാലത്ത് ഇന്ന് നഴ്സറി തലം തൊട്ട് പെൻസിലും, പേനയും, ബുക്കുമൊക്കെ സാധാരണയായി തീർന്നു.
മൊബൈലും , ലാപ്ടോപ്പും കമ്പ്യൂട്ടറും ടിവിയും ഇന്ന് വിദ്ധ്യാഭ്യാസ രംഗത്ത് ഒഴിച്ചു കൂടാനാകാത്ത വസ്തുക്ക ളായി മാറുകയും ചെയ് തു.
ഇതൊക്കെയാണെങ്കിലും തങ്ങൾ ആദ്യാക്ഷരം കുറിച്ച കളരികളും ആശാൻമാരും ആശാട്ടി മാരുമൊക്കെ ഒരിക്കലും മറക്കാനാ കാത്ത ഓർമ്മക ളായി പലർക്കു മുൻപിൽ നിൽക്കുമ്പോളും കളരിയുമായി ഭാനുമതി ആശാട്ടി തൻ്റെ പ്രയാണം തുടർന്ന കൊണ്ടേയിരിക്കുന്നു.