നാട്ടുവാര്‍ത്തകള്‍
ഹൈറേഞ്ചിന്റെ ഹൃദയത്തിൽ പ്രക്യതിയുടെ വിസ്മയ കാഴ്ചകൾ
കാലവർഷം കനക്കുകയാണെങ്കിലും ഹൈറേഞ്ചിന്റെ ഹൃദയത്തിൽ പ്രക്യതിയുടെ വിസ്മയ കാഴ്ചകൾ നിറയുകയാണ്. ഇടുക്കി ജില്ലാ ആസ്ഥാനത്തോട് ചേർന്ന് വനമേഖലകളിലും പുൽമേടുകളിലും ഈ ദൃശ്യ വിസ്മയം കണ്ണിനും കരളിനും കുളിര് പകരും.
കുളമാവ് അണക്കെട്ടിനോട് അടുത്ത ഉപ്പുകുന്ന് വേനൽ കാലത്തും മഴക്കാലത്തും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. മഴക്കാലത്ത് മഞ്ഞ് മറയ്ക്കുള്ളിലാണ് ഉപ്പുകുന്ന് വ്യൂപോയിന്റും സമീപ പ്രദേശങ്ങളും . വെൺ മേഘങ്ങളാൽ ചുറ്റുവട്ടങ്ങൾ മൂടപ്പെടുമ്പോൾ പുൽമേടുകളിലും , മരച്ചില്ലകളിലും മഞ്ഞ് ചെയ്യും .
കാഴ്ചയുടെ അസുലഭമായ ഈ അനുഭൂതി നുകരാൻ ഈ കോവിസ് കാലത്തും സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. മീശപ്പുലി മല കാഴ്ചപോലെ അത്ര ചേദോ ഹരമാണ് ഉപ്പുകുന്നിലെ മഞ്ഞ് മഞ്ഞ് വീഴ്ച