വയനാടിനായി എന്തെങ്കിലും ചെയ്യൂ. കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി
എസ്റ്റിമേറ്റ് തുകയിലെ വ്യാജ വാര്‍ത്തകള്‍ക്കും കോടതിയുടെ വിമര്‍ശനം. വയനാട്ടിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക് ബോധ്യമുണ്ടെന്നും മാധ്യമങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ദുരന്തത്തിൽ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയോട് അസംബന്ധങ്ങള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്നും ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്നും കോടതി അറിയിച്ചു. കേന്ദ്ര സർക്കാരിനോട് വയനാടിനായി എന്തെങ്കിലും ചെയ്യൂ എന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ തെറ്റായ വ്യാഖ്യാനം നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹ താല്‍പര്യത്തിനെതിരാണെന്നും നിരീക്ഷിച്ചു.