Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പള്ളികവല സെന്റ് മാർത്താസ് നേഴ്സറി സ്കൂളിൽ ഫ്രൂട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇരുപതോളം ഇനങ്ങൾ പഴവർഗ്ഗങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പഴവർഗ്ഗങ്ങളെല്ലാം കുട്ടികൾ വീട്ടിൽ നിന്ന് തന്നെ കൊണ്ടുവന്നവയാണ്. പരിപാടി ഓൾ കേരള ഡാൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കെ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
വ്യത്യസ്തങ്ങളായ പഴവർഗ്ഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും അവയുടെ ഗുണമേന്മകൾ ചെറുപ്പത്തിലെ കുട്ടികൾക്ക് പകർന്നു നൽകുകയുമാണ് ഫെസ്റ്റിന്റെ ഉദ്ദേശം.
കുട്ടികൾ കൗതുകത്തോടെ പ്രദർശനത്തിൽ പങ്കെടുക്കുകയും പഴവർഗ്ഗങ്ങൾ രുചിക്കുകയും ചെയ്തു.
വിവിധങ്ങളായ ആപ്പിളുകൾ, മുന്തിരികൾ, പൈനാപ്പിളുകൾ ഡ്രാഗൺ ഫ്രൂട്ട്, വാഴപ്പഴങ്ങൾ, സീതപ്പഴം , വിവിധ ഇനത്തിൽപ്പെട്ട ഓറഞ്ചുകൾ , തണ്ണിമത്തൻ തുടങ്ങിയവയെല്ലാം പ്രദർശനത്തിൽ അണിനിരന്നിരുന്നു . പരിപാടിക്ക് പ്രിൻസിപ്പാൾ മെറിൻ എസ് എം സി , വിനയ എസ് എം സി, മോൻസി എസ് എം സി, മറ്റ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.