San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ശമ്പള ബിൽ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കും : കെ പി എസ് ടി എ കട്ടപ്പന സബ്ജില്ല.



  ശമ്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടിൻ്റെ വിവാദ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ പി എസ് ടി എ കട്ടപ്പന സബ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി, സബ്ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ സ്‌കറിയയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ KPSTA സംസ്ഥാന എക്സിക്യൂട്ടിവ്അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു..

2013ൽ ട്രിഷറികൾ ഡിജറ്റലൈസ് ചെയ്യുകയും സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം നൽകിയ UDF സർക്കാരിൻ്റെ ഭരണത്തിൽ ഉണ്ടായതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലൂടെ പ്രധാനാധ്യപകരുടെ അധികാരപരിധികളാണ് സർക്കാർ ഇല്ലാതാക്കിയത്. അമിത ജോലിഭാരം മൂലം ജീവനക്കാരേയും അധ്യാപകരേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സർക്കാർ പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം ജീവനക്കാരിൽ അടിച്ചേൽപിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിൻ്റെ അമിതമായ ഇടപെടലുകൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും പുതിയ ഉത്തരവ് വഴിവെക്കും. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്നും സർക്കാർ അടിയന്തിരമായി പിൻമാറണമെന്നും പൊതുവിദ്യാഭ്യസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കെ പി എസ് ടി എ കട്ടപ്പന സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജോബിൽ കളത്തിക്കാട്ടിൽ, ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ, ബിൻസ് ദേവസ്യ, ആനന്ദ് കോട്ടിരി, ജിനോ മാത്യു, വർഗീസ് ഡോമിനിക്, എം വി ജോർജ്കുട്ടി, ഗബ്രിയേൽ പി എ, സെൽവരാജ് എസ്, ബിൻസി സെബാസ്റ്റ്യൻ,ജോയ്‌സ് എം സെബാസ്റ്റ്യൻ, സിജുമോൻ ദേവസ്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!