പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിലെ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമായി.കൊന്നത്തടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി.
ഇടുക്കിയിലെ ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലെകുരുമുളക്, ഏലം, കൊക്കോ, പച്ചക്കറികള്‍ എന്നിവയുടെ ഇലകളാണ് വെട്ടുകിളികള്‍ തിന്ന് തീര്‍ക്കുന്നത്. നാണ്യവിളകളും ഭക്ഷ്യവിളകളും വെട്ടുകിളികൾ കൂട്ടത്തോടെയെത്തി നിന്നു നശിപ്പിക്കുകയാണ്. കൊന്നത്തടി പഞ്ചായത്തിലെപൊൻമുടി, ഇരുമലക്കപ, തെള്ളിത്തോട് മേഖലകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്. ഇവയുടെ ശല്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചാല്‍ അത് കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കാർഷിക സർവ്വകലാശാലയിലെ ഡോ.ഗവാസ് രാഗേഷ്,
കേന്ദ്ര കീട നിയന്ത്രണ സംയോജന കേന്ദ്രം സയൻ്റിസ്റ്റ് ഡോ. ടോം ചെറിയാൻ കൊന്നത്തടി കൃഷി ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിനുള്ള സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.കനത്ത വേനലിനെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് പിന്നാലെ വെട്ടുകളി ശല്യം കൂടി വിനയാകുമോയെന്ന ആശങ്കയിലാണിപ്പോള്‍ കര്‍ഷകര്‍.