നാട്ടുവാര്‍ത്തകള്‍
രാജകുമാരി കുമ്പപാറയിൽ മരമൊടിഞ്ഞ് വീണ് ഗൃഹനാഥ മരിച്ചു
കൂമ്പൻപാറ മനോഹരൻ്റെ ഭാര്യ പുഷ്പ (48) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മലമുകളിലുള്ള കൃഷിയിടത്തിലേക്ക് പോയ പുഷ്പയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി നടത്തിയ തെരച്ചിലിലാണ് മരം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അപകടം നടന്നത് വൈകിട്ട് ആറിനും ഏഴിനുമിടയിലാകാമെന്നാനണ് കരുതുന്നത്. ഈ സമയം മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.
മഴ കനക്കുന്നതിനാൽ ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.