ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കട്ടപ്പന ഗവ .ഐ.ടി.ഐ.യിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ, ബില്ല, തീയ്യ വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടർ നിയമനം. ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇതര വിഭാഗത്തിലും പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കും. യോഗ്യത: ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ എൻ.ടി.സി./ എൻ.എ.സി. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. , ടൂർ ആൻഡ് ട്രാവൽ മാനേജ്മെന്റിൽ രണ്ടുവർഷം ഡിപ്ലോമ. ടൂർ ആൻഡ് ട്രാവൽ വിഭാഗത്തിൽ വൊക്കേഷണൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഇന്ത്യ ചരിത്രത്തിലെ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ടൂറിസം ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സി.ക്ക് സമർപ്പിക്കുന്ന മാതൃകയിലാകണം. ഈഴവ, ബില്ല, തീയ്യ വിഭാഗത്തിലുള്ളവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിലെയും ആധാർ കാർഡിലെയും പേര് ഓന്നായിരിക്കണം. അഭിമുഖം : ചൊവ്വാഴ്ച രാവിലെ 10 ന്. ഫോൺ : 04868-272216