പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ഇടുക്കിക്ക് അഭിമാനമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിന് ISRO യുടെ ആദരവ്
ഇരട്ടയാർ: ചാന്ദ്രയാൻ ദൗത്യത്തിൻ്റെ വിജയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആദ്യമായി ആഹ്വാനം ചെയ്ത ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ ISRO സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത് ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ഇരട്ടയാർ സെൻ്റ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ നിർമ്മാണം,കത്തെഴുത്ത്, ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങൾ, പ്ലാനറ്റെറിയം ഷോ എന്നിവയൂം പരിഗണിച്ചാണ് ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ഇരട്ടയാർ സെൻ്റ് തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വിളിച്ച് ചേർത്ത പ്രത്യേക അസംബ്ലിയിൽ വച്ച് ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കലിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് പ്രശസ്തി പത്രം ഏറ്റു വാങ്ങി.