ഏലപ്പാറയില്‍ മാലിന്യം റോഡിന് ഇരുവശവും കൊണ്ട് തള്ളുന്നത് പതിവായി
പീരുമേട്: ഏലപ്പാറയില്‍ മാലിന്യം റോഡിന് ഇരുവശവും കൊണ്ട് തള്ളുന്നത് പതിവായി. മാർക്കറ്റ് റോഡിന് ഇരുവശത്തുമാണ് കെട്ടിട നിർമാണവശിഷ്ടങ്ങളും വീട്ടുമലിന്യങ്ങളും ഭക്ഷണ അവശിഷ് ടങ്ങളും ചാക്കില്‍ കെട്ടി തള്ളുന്നത് ഇത് പതിവാണ്. കൂടാതെ എലി, പൂച്ച തുടങ്ങിയ ജീവികളെ ചത്തു പുഴുവരിച്ച നിലയിലും ഇവിടെ സ്ഥിരമായി കാണുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത് . നൂറിലധികം പ്രദേശവാസികളും, അംഗൻവാടി, സർക്കാർ. യു . പി. സ്‌കൂള്‍, ഹയർ സെക്കന്ററി, ഐടിഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും, കുട്ടികളും കടന്നു പോകുന്ന ജനത്തിരക്കേറിയ റോഡാണിത്. തെരുവ് നായ്ക്കളുടെ ശല്യവും മഴക്കാല മായതിനാല്‍ മാലിന്യങ്ങള്‍ ദുർഗന്ധം വരുത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് നിത്യസംഭവമാണ്