Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംസ്ഥാന സയൻസ് സെമിനാറിൽ”എ ഗ്രേഡ് ” കരസ്ഥമാക്കി ഇടുക്കിക്കാരിഅനമ്പെൽ അജേഷ് .



നെടുങ്കണ്ടം : കോഴിക്കോട് റീജിയണൽ സയൻസ് സെൻ്റർ & പ്ലാനറ്റേറിയത്തിൽ സെപ്റ്റംബർ 24ന് നടന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പൊട്ടൻഷ്യൽസ് ആൻഡ് കൺസേൺസ് [ Artificial intelligence – Potential and Concerns ] “ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ സാധ്യതകളും ആശങ്കകളും ” എന്ന വിഷയത്തെ ആധാരമാക്കി നടന്ന സംസ്ഥാനതല സയൻസ് സെമിനാറിൽ എ ഗ്രേഡ് കരസ്ഥമാക്കി വലിയ തോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ കുമാരി അനബെൽ അജേഷ് .

തൊടുപുഴയിൽ നടന്ന ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അനബെൽ സംസ്ഥാന സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 28 കുട്ടികളാണ് സംസ്ഥാന സെമിനാറിൽ മാറ്റുരച്ചത്.

വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ചേമ്പളം വട്ടപ്പാറ സ്വദേശി അജേഷ് തോമസ് തകിടിപ്പുറത്തിൻ്റെയും പാമ്പാടുംപാറ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരി ജാേമി അജേഷിൻ്റെയും രണ്ടു മക്കളിൽ ഇളയവളാണ് വലിയതോവള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനബെൽ .

സംസ്ഥാന വിദ്യാഭ്യാസ ഉപഡയറക്ടർ – ശ്രീ. ഡി. മനോജ് കുമാർ ,
പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ [ അക്കാദമിക് ] –
ശ്രീ. സന്തോഷ് സി.എ.
ചീഫ് പ്ലാനിങ് ഓഫീസർ [ ഡി.ജി. ഇ . ഒ ഓഫീസ് ]ശ്രീമതി. ദീപ മാർട്ടിൻ
എന്നിവർ ചേർന്ന് അനബെലിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!