തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വ്വരോഗം ബാധിച്ച നിര്‍ദ്ധനനായ യുവാവ് ചികിത്സാ സഹായം തേടുന്നു.
താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന്‍ തോമസ്(34) ആണ് വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗം ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ടിജിനെ ആശ്രയിച്ചാണ് പ്രായമായ മാതാപിതാക്കളും ഭാര്യയും ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും കഴിയുന്നത്. വയറിംഗ് പ്ലംബിംഗ് ജോലിക്കാരനായ ടിജിന്‍ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കഴിഞ്ഞദിവസം ടൊയ്‌ലറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. അടിയന്തിരമായി ഒരു ഓപ്പറേഷനും തുടര്‍ ഓപ്പറേഷനുകളും നടത്തിയാല്‍ മാത്രമേ ഈ ചെറുപ്പക്കാരന്‍ ജീവിതത്തിലേക്ക് തിരികെ എത്തുകയുള്ളു. ഓപറേഷനുകള്‍ക്ക് മാത്രം ഏകദേശം 20 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീട് തുടര്‍ ചികിത്സകളും വേണ്ടിവരും. ഇവരുടെ കുടുംബത്തിന് ഈ തുക കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നെടുങ്കണ്ടത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന് ടിജിന്‍ ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കി. എം.പി, എം.എല്‍.എ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെമ്പര്‍ ലേഖാ ത്യാഗരാജന്‍ ചെയര്‍പേഴ്‌സണും, ജോമോന്‍ ജോസ് കണ്‍വീനറുമായുള്ള 101 അംഗ സഹായസമിതി ഇവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. ടിജിനെ സഹായിക്കുന്നതിനായി ചെയര്‍പേഴ്‌സണ്‍, കണ്‍വീനര്‍, ടിജിന്റെ സഹോദരീ ഭര്‍ത്താവ് എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ചികിത്സാ സഹായനിധി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
അക്കൗണ്ട് നമ്പര്‍: 1018 0100 303591
ഐ.എഫ്.എസ്.ഇ: എഫ്.ഡി.ആര്‍.എല്‍ 0001018
ഫോണ്‍ പേ: 9961917770