ഗാന്ധി ജയന്തി ദിനാചാരണത്തോടനുബന്ധിച്ചു ആമയാർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും, റേഞ്ചേഴ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു
ഗാന്ധി ജയന്തി ദിനാചാരണത്തോടനുബന്ധിച്ചു ആമയാർ എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും റേഞ്ചേഴ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. വണ്ടൻമേട് പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദ്‌കുമാർ ഉദ്ഘടനം ചെയ്തു.
ജാഗ്രത ജ്യോതി എന്ന പേരിൽ എൻ എസ് എസ് സെൽ സംസ്ഥാനത്തുടനീളം നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. സ്‌കൂളിൽ നിന്നും ആമയാർ ടൗണിലേക്ക് നടത്തിയ റാലിയിൽ ലഹരിക്കെതിരായ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്യാർഥികൾ അണിനിരന്നു. വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ സന്ദേശം ഉൾകൊള്ളുന്ന തെരുവ് നാടകം ചടങ്ങിന്റെ മാറ്റ് കൂട്ടി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്താണ് വിദ്യാർഥികൾ മടങ്ങിയത്. പരിപാടി വണ്ടൻമേട് പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദ്‌കുമാർ ഉദ്ഘടനം ചെയ്തു.
പ്രിൻസിപ്പൽ ഫിറോസ് സി എം അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുൽ റഷീദ് പി പി, മഞ്ജുഷ എ, രാജേഷ്കുമാർ പി ജി, ശരീഫ് എ നേതൃത്വം നൽകി.