Idukki വാര്‍ത്തകള്‍
ഗാന്ധി ജയന്തി ദിനത്തിൽ കട്ടപ്പന താലൂക്ക് ഹോസ്പിറ്റലിൻ്റെ പരിസരങ്ങൾ കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ ശുചീകരിച്ചു
ഗാന്ധിജയന്തിയോടനുബന്ധിച്ച് കട്ടപ്പന താലൂക്ക് ഹോസ്പിറ്റലിൻ്റെ പരിസരങ്ങൾ കട്ടപ്പന വൈ എം സി എ യുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണപരിപാടി കട്ടപ്പന ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജാത ഒ ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിത്ത് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ശുചീകരണ പ്രതിരോധ കിറ്റുകൾ കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് രജിത്ത് ജോർജ് സെക്രട്ടറി കെ.ജെ ജോസഫ് എന്നിവർ ആശുപത്രി ജീവനക്കാർക്ക് കൈമാറി. ജോർജുകുട്ടി പൗലോ സ് , യു .സി . തോമസ്, ഷെമിൽ എം.എ, ലാൽ പീറ്റർ പി.ജി , ബോസ് ഇഗ്നേഷ്യസ്, ഷിബു ജോസഫ്, ഒ എ തോമസ് ,പി വി തോമസ്, സണ്ണി ജോസഫ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വിധു എ സോമൻ സ്റ്റാഫ് നേഴ്സ് സ്മിത എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി